Duration 2:37

Navaratri 2020 | നവരാത്രി വ്രതത്തിൻ്റെ നാലാം നാൾ ആരാധിക്കേണ്ടത് ദേവി കൂഷ്മാണ്ഡയെ

1 000 watched
0
15
Published 2020/10/20

നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ നാലാമത്തെ ഭാവമാണ് കൂശ്മാണ്ഡ. നവരാത്രിയില്‍ നാലാം ദിവസമായ ചതുര്‍ഥിക്കു ദുര്‍ഗ്ഗാ ദേവിയെ കൂശ്മാണ്ഡ ഭാവത്തില്‍ ആരാധിക്കുന്നു.. ഭക്തരുടെ ജീവിതത്തിലെ കഷ്ടപ്പാട് അകറ്റി ജീവിതത്തിൽ സന്തോഷം പ്രദാനം ചെയ്യുന്ന മൂര്‍ത്തിയാണ് ദേവി കൂഷ്മാണ്ഡ. തന്നിൽനിന്ന് സകലതും സൃഷ്ടിച്ച പ്രപഞ്ചസ്രഷ്ടാവാണ് കൂഷ്മാണ്ഡ. ആദിപരാശക്തിയാണ് ഈ ദേവീഭാവം; അതായത് ജീവജാലങ്ങളിലെ സൃഷ്ടിഭാവം! കു, ഉഷ്മം, അണ്ഡം എന്ന മൂന്നുപദങ്ങൾ കൂടിച്ചേർന്നാണ് കൂഷ്മാണ്ഡ എന്ന നാമം ഉദ്ഭവിച്ചിരിക്കുന്നത്. കു എന്നാൽ കുറവിനെയും ഉഷ്മം എന്നാൽ താപത്തെയും സൂചിപ്പിക്കുന്നു. ജഗദ്വിഷയകമായ അണ്ഡത്തെയാണ് മൂന്നാമത്തെ പദം സൂചിപ്പിക്കുന്നത്. പേരുപോലെത്തന്നെ സൃഷ്ടിയുടെ ഊർജ്ജം അണ്ഡത്തിൽ സൂക്ഷിച്ചവള്‍ എന്നർത്ഥം. പാർവതിയുടെ കൂഷ്മാണ്ഡ ഭാവമാണ് നവരാത്രിയുടെ നാലാം ദിവസം ആരാധിക്കുന്നത്. കഴിഞ്ഞ മൂന്നുദിവസങ്ങൾ നാം ഇച്ഛാശക്തിയെയാണ് പ്രതിപാദിച്ചത്. ഇനിയങ്ങോട്ടുള്ള മൂന്നുദിവസങ്ങൾ ക്രിയാശക്തിയിലേക്കാണ്. പാർവതീദേവി മഹേശ്വരനുമായുള്ള വിവാഹംകഴിഞ്ഞ് ഗാർഹസ്ഥ്യജീവിതം തുടങ്ങിയിരിക്കുന്നു. ഇപ്പോൾ ദേവി ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ട തുടങ്ങിയ ഭാവങ്ങളുപേക്ഷിച്ച് ശിവശക്തിഭാവത്തിലായ ഉമയാണ്. കളരിയിലെ തനതായ ആരോഗ്യ പരിപാലന പദ്ധതിയായ അഗസ്ത്യം നല്ലുടല്‍ പരിശീലന പദ്ധതിയിലെ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടു കളരി ഗുരുക്കളും പ്രശസ്ത മാധ്യമ പ്രവർത്തകനുമായ ഡോ.മഹേഷാണ് ഇതിന്റെ ആവിഷ്‌കാരം നിര്വ്വഹിച്ചത്. സവിശേഷമായ സ്ത്രീശക്തിയുടെ പ്രതിഫലനമാണ് നവരാത്രിയിലെ ഓരോ ദിനവും .ഇതില്‍ നിന്ന് ആശയവും പ്രചോദനവുമുള്‍ക്കൊണ്ടാണ് നവദുര്ഗമാര്ക്ക് അഗസ്ത്യം ആയോധനമുറകളുടെ പശ്ചാത്തലമുപയോഗിച്ച് വര്‍ത്തമാനകാല ഭാഷ്യമൊരുക്കുന്നത്. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ് നവരാത്രിയുടെ അന്ത:സത്ത. ഇതിനാല്‍ത്തന്നെ മാതൃ സ്വരൂപിണിയായ പ്രകൃതിയുടെ ശക്തിമത്തായ പെണ്‍ഭാവങ്ങളാണ് ദുര്ഗാവതാരങ്ങളോരോന്നും ഉള്ക്കൊള്ളുന്നത്. ഡോ.മഹേഷ്ആയോധനാലകളെക്കുറിച്ചും യോഗയെക്കുറിച്ചും പ്രതിപാദിക്കുന്ന പ്രശസ്തമായ പുസ്തകങ്ങളുടെ രചയിതാവും കൂടിയാണ്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന പ്രഥ്വിരാജ് നായകനാകുന്ന കാളിയന്റെ സംവിധായകനാണ് ഡോ.മഹേഷ്. മഹിഷാസുരനെ നിഗ്രഹിക്കുന്ന ഉഗ്രഭാവമുള്ളവളായ ദുര്‍ഗയുടെ അപാര ശക്തിയും തീവ്ര ഭക്തിയും മാത്യ സഹജമായ സ്‌നേഹവും അളവില്ലാത്ത അനുഗ്രഹങ്ങളുമെല്ലാം നവരാത്രിയിലെ ഒന്‍പത് അവതാരങ്ങളില്‍ പ്രതിബിംബിക്കുന്നു-

Category

Show more

Comments - 1